Connect with us

Kerala

നമ്പി നാരായണനെതിരായ പരാമര്‍ശം; സെന്‍കുമാര്‍ കുരുക്കിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. നമ്പി നാരായണന് പത്മപുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാര്‍ രാജ്യത്തേയും നീതിന്യായ വ്യവസ്ഥയേയും അപമാനിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട്
മനുഷ്യാവകാശപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിലാണ് പരാതി നല്‍കിയത്.

പത്മ പുരസ്‌കാരം നല്‍കേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ നല്‍കിയിട്ടില്ലെന്ന് സെന്‍കുമാര്‍ ആരോപിച്ചിരുന്നു. ഇത് അമൃതില്‍ വിഷം വീണ പോലെയാണെന്നും ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദക്കും പുരസ്‌കാരം നല്‍കുന്നത് കാണെണ്ടിവരുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.