എസ് എസ് സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

Posted on: January 27, 2019 12:46 pm | Last updated: January 27, 2019 at 12:46 pm

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷല്‍ കമ്മീഷന്‍ 2019-20 വര്‍ഷത്തെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷ, ഡല്‍ഹി പോലീസ്, ജൂനിയര്‍ എന്‍ജിനീയര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ തീയതികളാണ് പ്രസിദ്ധീകരിച്ചത്.

കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ(2018)യുടെ ആദ്യഘട്ടം ജൂണ്‍ നാല് മുതല്‍ 19 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 13 വരെയും മൂന്നാം ഘട്ടം ഡിസംബര്‍ 29നും നടത്തും. ജൂലായ് ഒന്ന് മുതല്‍ 26 വരെ കംബൈന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍(2018) പരീക്ഷയുടെ ആദ്യഘട്ടം നടത്തും. സെപ്റ്റംബര്‍ 29നാണ് രണ്ടാംഘട്ട പരീക്ഷ.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://ssc.nic.in/ സന്ദര്‍ശിക്കുക.