മണിപ്പൂരില്‍ നേരിയ ഭൂചലനം; ആളപായമില്ല

Posted on: January 27, 2019 12:29 pm | Last updated: January 27, 2019 at 12:29 pm

ഇംഫാല്‍: മണിപ്പൂരില്‍ നേരിയ ഭൂചലനം. തലസ്ഥാനമായ ഇംഫാലില്‍ ഇന്ന് രാവിലെ 10.19 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയല്‍ സംസ്ഥാനങ്ങളിലും മ്യാന്മറിലും പ്രകമ്പനം അനുഭവപ്പെട്ടു.

മണിപ്പൂരിലെ ബന്‍പ ഖുനുവില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.