കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിക്ക് സാംസ്‌കാരിക നായകരുടെ കത്ത്

Posted on: January 27, 2019 10:19 am | Last updated: January 27, 2019 at 12:53 pm

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പരാതി നല്‍കിയ കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക നായകര്‍ രംഗത്ത്. കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതിനുള്ള നീക്കത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 56 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആണെന്നും മദര്‍ ജനറല്‍ സിസ്റ്റര്‍ റജീന ബിഷപ്പിന്റെ നിര്‍ദേശം നടപ്പിലാക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. സര്‍ക്കാറിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തില്‍ നിന്നും കന്യാസ്ത്രീകളെ പുറത്താക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും കത്തില്‍ ആരോപിക്കുന്നു.

കവി സച്ചിദാനന്ദന്‍, ആനന്ദ്, മനീഷ സേഥി തുടങ്ങിയവരാണ് കത്തിനെ പിന്തുണക്കുന്നത്. തങ്ങളെ സ്ഥലംമാറ്റരുതെന്നും ഒരുമിച്ച് കുറുവിലങ്ങാട് മഠത്തില്‍ തന്നെ നിര്‍ത്താന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീകളും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.