Connect with us

Kerala

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

Published

|

Last Updated

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചക്ക് രണ്ടിന് കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കൊച്ചിയിലും തൃശൂരിലുമായി രണ്ട് ചടങ്ങുകളില്‍ പങ്കെടുക്കും.

കൊച്ചിന്‍ റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. മൂന്ന് ഉദ്ഘാടന ചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി വൈകീട്ട് ആറിന് കൊച്ചിയിലെത്തി ഡല്‍ഹിക്ക് മടങ്ങും. ഒരാഴചക്കിടെ ഇത് തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.