ഇന്ത്യന്‍ എംബസിയില്‍ ചര്‍ക്ക സ്ഥാപിച്ചു

Posted on: January 26, 2019 7:56 pm | Last updated: January 26, 2019 at 7:56 pm

അബുദാബി: ഗാന്ധിസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എത്തിച്ച ചര്‍ക്കയും നൂലും റിപ്പബ്ലിക്ദിനത്തില്‍ അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ അനാവരണംചെയ്തു.ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിന്റെയും,അഭിമാനബോധത്തിന്റെയുംപ്രതീകമായ ചര്‍ക്കയില്‍ നൂല്‍നൂറ്റ്‌കൊണ്ടാണ് ഇന്ത്യന്‍ അംബാസഡര്‍ നവദീപ്‌സിങ്‌സൂരി അനാശ്ചാദനം
നിര്‍വ്വഹിച്ചത്.ഖാദിവസ്ത്രങ്ങളുടെപ്രചാരകയുംഫാഷന്‍ഡിസൈനറുമായ സുനൈനസുനേജ ചടങ്ങില്‍സംബന്ധിച്ചു .മഹാത്മജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഗാന്ധിസാഹിത്യവേദിചെയ്യുന്ന ഒരുവിലപ്പെട്ടസംഭാവനയുംസന്ദേശവുമാണ് ഈ ചര്‍ക്കയെന്ന്അംബാസഡര്‍പറഞ്ഞു. ഗാന്ധിസാഹിത്യവേദി പ്രസിഡന്റ് ടിവിദാമോദരന്‍, ജനറല്‍സെക്രട്ടറിഎം.യു.ഇര്‍ഷാദ്, വീണാരാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി.