Connect with us

Kozhikode

എസ് എസ് എഫ് 'എക്സലന്‍സിടെസ്റ്റ്' നാളെ

Published

|

Last Updated

 

മലപ്പുറം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി എസ്എസ്എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മാതൃകാ പരീക്ഷ “എക്സലന്‍സി ടെസ്റ്റ്‌” നാളെ നടക്കും. സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിലായി നടക്കുന്ന പന്ത്രണ്ടാമത് എക്‌സലന്‍സി ടെസ്റ്റില്‍ ലക്ഷത്തിലേറെ പേര്‍ പരീക്ഷ എഴുതും.

പരീക്ഷയുടെ ഭാഗമായി പരീക്ഷയെ പരിചപ്പെടുത്തിയുള്ള ഗൈഡന്‍സ് ക്ലാസും നടക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ നിലവാരം മെച്ചപ്പെടുത്തിന്നതിനായി മൂന്ന് ഘട്ടങ്ങളിലായി സംഘടിപ്പിച്ച പഠനോത്സവം പദ്ധതിയുടെ ഭാഗമാണ് എക്സലന്‍സി ടെസ്റ്റ്. ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്,സയന്‍സ് എന്നീ വിഷയങ്ങളിലാണ് മാതൃകാ പരീക്ഷ നടക്കുന്നത്്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി എക്സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ച് വരുന്നു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ ഗവേഷണ വിഭാഗം വിസ്ഡം എജ്യൂക്ഷേണല്‍ ഫൗഡേഷന്‍ ഓഫ് ഇന്ത്യയുടെ (വെഫി)യുടെ നേതൃത്വത്തിലാണ് പഠനോത്സവവും എക്സലന്‍സി ടെസ്റ്റും സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷയെ പേടി കൂടാതെ നേരിടാനും വിദ്യാര്‍ഥികളില്‍ ആത്മവിശ്വസം വര്‍ദ്ധിപ്പിക്കാനും ഈ പരീക്ഷ ഏറെ ഉപകാരപ്രദമാണെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം മലപ്പുറം കൊട്ടപ്പുറം ജി എച് എസ് എസില്‍ സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി നിര്‍വഹിക്കും. വിവിധ ജില്ലകളില്‍ കോഴിക്കോട് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ കെ അബ്ദുല്‍ മജീദ് (കാസര്‍കോട്) ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ എ പി അബ്ദുല്‍ വഹാബ്(കോഴിക്കോട്), അഡ്വ. വിന്‍സെന്റ് എം എല്‍.എ (തിരുവനന്തപുരം), വി ആര്‍ കൃഷ്ണതേജ ഐ.എ.എസ് തുടങ്ങിയവര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

 

Latest