രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 90 റൺസ് ജയം

Posted on: January 26, 2019 4:14 pm | Last updated: January 26, 2019 at 9:17 pm

മൗണ്ട് മോൻഗനൂയി: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 90 റൺസുകൾക്കാണ് ന്യൂസിലാൻഡിനെ ഇന്ത്യ തറപറ്റിച്ചത്. ഇന്ത്യ ഉയർത്തിയ 325 റൺസ് വിജയലക്ഷ്യവുമായി ക്രീസിൽ ഇറങ്ങിയ ന്യൂസിലാൻഡിന് 40.2 ഓവറിൽ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

കളിയൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഇന്ത്യ തിളക്കമാർന്ന വിജയം നേടിയത്. അർധ സെഞ്ച്വറി നേടിയ രോഹിത് ശർമ (87) യും ശിഖർ ധവാനു (66) മാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. പുറത്താകാതെ 48 റൺസെടുത്ത ധോണി ഇവർക്ക് മികച്ച പിന്തുണ നൽകി. തുടർച്ചയായ രണ്ടാം മത്സരത്തിലും നാല് വിക്കറ്റുകൾ പിഴുത് കുൽദീപ് യാദവ് മികച്ച ഫോമിലായതോടെ ഇന്ത്യൻ വിജയം സമ്പൂർണമായി.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി.