നമ്പി നാരായണനെ ശുപാര്‍ശ ചെയ്തത് ബിജെപി എംപി. രാജീവ് ചന്ദ്രശേഖരന്‍

Posted on: January 26, 2019 2:31 pm | Last updated: January 26, 2019 at 2:31 pm

തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബിജെപിയാണെന്ന് വ്യക്തമായി. ബിജെപി എംപി രാജീവ് ചന്ദ്രശേഖരനാണ് നമ്പി നാരായണനെ ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.

നമ്പി നാരായണനെ പത് മപുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന് മുന്‍ ഡിജിപി വിര്‍ശിച്ചിരുന്നു. എന്നാല്‍ വിമര്‍ശനത്തിന് വിലകല്‍പ്പിക്കുന്നില്ലെന്നാണ് നമ്പി നാരായണന്റെ പ്രതികരണം.