ആളൊഴിഞ്ഞ മൈതാനത്തെ നോക്കി കുമ്മനത്തിന്റെ റിപ്പബ്ലിക് ദിന സന്ദേശം

Posted on: January 26, 2019 1:43 pm | Last updated: January 26, 2019 at 4:16 pm

ഐസ്വാള്‍: ആളൊഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ റിപ്പബ്ലിക് ദിന പ്രഭാഷണം. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിച്ചതോടെയാണ് കുമ്മനത്തിന് ഒഴിഞ്ഞ മൈതാനത്തെ നോക്കി റിപ്പബ്ലിക് ദിന സന്ദേശം കൈമാറേണ്ടിവന്നത്. മന്ത്രിമാരും നിയമസഭാ അംഗങ്ങളും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

അതിര്‍ത്തി സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് കുമ്മനം പറഞ്ഞു. അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.