മഴവിൽ സംഘം 6300 തെരുവുകളില്‍ ഭരണഘടന വായിക്കും

Posted on: January 26, 2019 12:34 am | Last updated: January 27, 2019 at 8:17 pm

കോഴിക്കോട്: രാജ്യത്തിന്റെ എഴുപതാമത്‌ റിപബ്ലിക് ദിനം ആചരണത്തിന്റെ ഭാഗമായിഎസ്എസ്എഫിനു കീഴില്‍
മഴവില്‍ സംഘം കൂട്ടുകാര്‍ കേരളത്തിലെ 6300 തെരുവുകളില്‍ ഇന്ന് ഭരണഘടന വായിക്കും. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന മൗലികാവകാശ ലംഘനങ്ങളുടെയും സാമൂഹിക വിവേചത്തിന്റെയും പാശ്ചാത്തലത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്ര സങ്കൽപങ്ങളുടെ ഓർമപ്പെടുത്തലാണ് പരിപാടിയുടെ ലക്ഷ്യം. രാജ്യത്തുടനീളം കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും റിപ്പബ്ലിക് സംഗമത്തിൽ പ്രതിഷേധമുയരും.

ചരിത്ര വസ്തുതകളെ  സ്വാർത്ഥ താത്പര്യങ്ങൾക്കനുസൃതമായി വളച്ചൊടിക്കുകയും വികലമായ രൂപത്തിൽ പാഠപുസ്തകങ്ങളിലൂടെ അത് വരും തലമുറക്ക് പകർന്നു നൽകാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യഭ്യാസ രംഗത്തെ നൈതികത ഉറപ്പു വരുത്തുകയെന്ന ആവശ്യമുന്നയിച്ച് കൊണ്ട് നടക്കുന്ന സംഗമങ്ങൾ കുട്ടികളുടെ അവകാശ പ്രഖ്യാപന വേദികൾ കൂടിയായി മാറും.

പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം എറണാകുളത്ത് അഡ്വ ടി പി ഇബ്രാഹിം ഖാൻ നിർവഹിക്കും. എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളായ സി പി ഉബൈദുല്ലാ സഖാഫി, അനിസ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.