Connect with us

National

അയോധ്യ കേസ്: ഭരണഘടനാ ബഞ്ച് പുനസ്സംഘടിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് പുനസ്സംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ പുതിയ അംഗങ്ങളായുണ്ട്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ് എന്നിവരും ബഞ്ചില്‍ അംഗങ്ങളാണ്.

ജസ്റ്റിസ് യു യു ലളിത് പിന്മാറിയതോടെയാണ് ബഞ്ച് പുനസ്സംഘടിപ്പിച്ചത്. പുനസ്സംഘടനയില്‍ നേരത്തെ അംഗമാക്കിയിരുന്ന ജസ്റ്റിസ് എന്‍ വി രമണയേയും മാറ്റി. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ യു പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ അഭിഭാഷകനായി ലളിത് അലഹബാദ് ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ഇക്കാര്യം മുസ്‌ലിം സംഘടനകള്‍ക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ലളിത് ബഞ്ചില്‍ നിന്ന് ഒഴിവായത്.

Latest