Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ട ഉത്തരവാദിത്തമെന്ന് രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: 17ാമത് ലോക്‌സഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എല്ലാവരും തയാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് നമുക്കു നിര്‍വഹിക്കാനുള്ളത്. 21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് പൊതു തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കിട്ടുന്ന ആദ്യ അവസരമെന്ന സവിശേഷതയും ഈ തിരഞ്ഞെടുപ്പിനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നമ്മളെല്ലാം ചേരുന്നതാണ് രാഷ്ട്രം. ബഹുസ്വരതയാണ് അതിന്റെ ഏറ്റവും വലിയ ശക്തി. നാനാത്വം, ജനാധിപത്യം, വികസനം എന്നീ കാര്യങ്ങളില്‍ വ്യത്യസ്തമായ മാതൃകയുമായാണ് ഇന്ത്യ നിലകൊള്ളുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം രാഷ്ട്രം ആഘോഷിക്കാനിരിക്കുകയാണെന്നും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും നടപ്പാക്കാനും ലോകത്തിനു തന്നെ ലഭിക്കുന്ന അവസരമാണിതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest