നമ്പി നാരായണനും മോഹന്‍ലാലിനും പത്മഭൂഷണ്‍

Posted on: January 25, 2019 10:56 pm | Last updated: January 25, 2019 at 10:56 pm

ന്യൂഡല്‍ഹി: ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും സിനിമാ താരം മോഹന്‍ലാലിനും പത്മഭൂഷണ്‍. പുരാവസ്തു ശാസ്ത്രജ്ഞന്‍ കെ കെ മുഹമ്മദ്, ശിവഗിരി ധര്‍മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ, ഗായകന്‍ കെ ജി ജയന്‍ എന്നീ മലയാളികള്‍ പത്മശ്രീക്ക് അര്‍ഹരായി. നടന്‍ പ്രഭുദേവ, ഡ്രമ്മര്‍ ശിവമണി എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.

നാടന്‍ കലാകാരന്‍ തീജന്‍ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മാഈല്‍ ഒമര്‍ ഗ്വെല്ലെ, എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ അനില്‍കുമാര്‍ മണിഭായ് നായിക്, എഴുത്തുകാരന്‍ ബല്‍വന്ത് മോരേശ്വര്‍ പുരന്ദര്‍ എന്നിവര്‍ക്കു പത്മവിഭൂഷണും സാഹിത്യകാരന്‍ കുല്‍ദീപ് നയ്യാറിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണും ലഭിച്ചു.

ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ചെസ് താരം ദ്രോണവല്ലി, ബാസ്‌കറ്റ്‌ബോള്‍ താരം പ്രശാന്തി സിംഗ് എന്നിവര്‍ക്ക് പത്മശ്രീയുണ്ട്.