Connect with us

Ongoing News

പുതിയ കോച്ച് വന്നിട്ടും ഗതികിട്ടാതെ ബ്ലാസ്‌റ്റേഴ്‌സ്; കൊല്‍ക്കത്തയോടു സമനില

Published

|

Last Updated

കൊച്ചി: പുതിയ പരിശീലകന്‍ വന്നിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന്റെ തലവിധി മാറ്റിയെഴുതാനായില്ല. ഐ എസ് എല്ലില്‍ വിജയം തുടര്‍ച്ചയായി അകന്നു നില്‍ക്കുന്നതിന്റെ മരവിപ്പ് മാറ്റാന്‍ പുതിയ കോച്ച് നെലോ വിന്‍ഗാദയുടെ പരിശീലനത്തിലിറങ്ങിയ ടീം കൊല്‍ക്കത്തയോട് സമനില വഴങ്ങി (1-1). സീസണിലെ ഏഴാമത്തെ സമനിലയാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങിയത്.

രണ്ടാം പകുതിയുടെ അന്ത്യസമയങ്ങളിലാണ് ഇരു ഗോളുകളും പിറന്നത്. കൊല്‍ക്കത്തയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 85ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലേക്ക് മനോഹരമായി കണക്ട് ചെയ്ത് എഡു ഗാര്‍ഷ്യ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു (1-0). ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയ ആക്രമണത്തിന് മൂന്നു മിനുട്ടിനുള്ളില്‍ ഫലമുണ്ടായി. പെനാല്‍ട്ടി ബോക്‌സിലേക്കു ലോബ് ചെയ്തു കിട്ടിയ പന്തില്‍ പോപ്‌ലാറ്റ്‌നിക് തലവച്ചത് കൊല്‍ക്കത്തയുടെ നായകന്‍ ജോണ്‍ ജോണ്‍സന്റെ കാലില്‍ തട്ടി വലയില്‍ കയറി (1-1).

ഒരു പോയിന്റ് കൂടി ലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തു തന്നെ നില്‍ക്കുകയാണ്. കൊല്‍ക്കത്ത ആറാമതാണ്. അഞ്ചു കളികളില്‍ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയുടെ കയ്പ്പറിഞ്ഞു. ആദ്യ മത്സരത്തില്‍ കൊലക്കത്തയോടു മാത്രമാണ് ടീമിനു ജയിക്കാനായത്.