വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കു വരുന്ന കാര്യം അറിയില്ലെന്ന് രാഹുല്‍

Posted on: January 25, 2019 7:08 pm | Last updated: January 25, 2019 at 7:08 pm

ഭുവനേശ്വര്‍: ബി ജെ പി നേതാവ് വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുന്നതായുള്ള അഭ്യൂഹങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹോദരി പ്രിയങ്ക വദേര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. ഗാന്ധി-നെഹ്‌റു കുടുംബം വീണ്ടും ഒന്നിക്കുന്നതിനു വഴിയൊരുക്കി വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന നല്‍കിയുള്ള ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

രാഹുലിന്റെ പിതൃസഹോദര പുത്രനായ സഞ്ജയ് ഗാന്ധിയുടെയും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയുടെയും മകനാണ് യു പിയിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ള ബി ജെ പി എം പിയായ വരുണ്‍ ഗാന്ധി.