തീവ്രവാദവും വര്‍ഗീയതയും ഖുര്‍ആന്‍ വിരുദ്ധം: കാന്തപുരം

Posted on: January 25, 2019 5:55 pm | Last updated: January 25, 2019 at 5:55 pm
പന്താവൂര്‍ ഇര്‍ശാദിന് കീഴിലെ ദാറുല്‍ ഖുര്‍ആന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

ചങ്ങരംകുളം: തീവ്രവാദവും വര്‍ഗീയതയും രാജ്യം നേരിടുന്ന വലിയ വിപത്തുകളാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആനിലെ സന്ദേശങ്ങളില്‍ നിന്നും ജനങ്ങള്‍ അകന്നു പോയതാണ് മനുഷ്യന്‍ നേരിടുന്ന മുഴുവന്‍ വിപത്തുകള്‍ക്കും കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പന്താവൂര്‍ ഇര്‍ശാദിന് കീഴില്‍ നിലവില്‍ വന്ന ദാറുല്‍ ഖുര്‍ആന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, സയ്യിദ് സീതിക്കോയ തങ്ങള്‍ നീറ്റിക്കല്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ മൂതൂര്‍, താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വാരിയത്ത് മുഹമ്മദലി, കെ സി ഹബീബ് മുസ്‌ലിയാര്‍, എം ഹൈദര്‍ മുസ്‌ലിയാര്‍ മാണൂര്‍, വി വി അബ്ദുര്‍റസാഖ് ഫൈസി മാണൂര്‍, ഹസന്‍ ഹാജി കേരള, കെ എം യൂസഫ് ബാഖവി കാസര്‍കോട്, എ അബ്ദുര്‍റശീദ് അല്‍ഖാസിമി നീലിയാട്, വി പി ശംസുദ്ദീന്‍ ഹാജി ഒതളൂര്‍ സംസാരിച്ചു. എം വി ഉമ്മര്‍ മുസ്‌ലിയാര്‍ അവാര്‍ഡ് വി വി അബ്ദു റസാഖ് ഫൈസിക്കും അമാനുല്ല ഫാസില്‍ പുരസ്‌കാരം എം കെ ഹസന്‍ നെല്ലിശ്ശേരിക്കും കാന്തപുരം എ പി അബൂബക്കര്‍ മു സ്‌ലിയാര്‍ നല്‍കി.

കാരുണ്യ സേവനത്തിന് അവാര്‍ഡ് ലഭിച്ച കേരള ഹസന്‍ ഹാജിക്കും ഇര്‍ശാദ് കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സില്‍ ഉന്നത വിജയം നേടിയ എം എ മുഹമ്മദ് സ്വാബിന് പ്രത്യേക ഉപഹാരം നല്‍കി.