രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

Posted on: January 25, 2019 2:01 pm | Last updated: January 25, 2019 at 11:34 pm

കൃഷ്ണഗിരി : രഞ്ജി ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടന്ന സെമിപോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയോട് ഇന്നിങ്‌സിനും 11 റണ്‍സിനും കേരളം തോറ്റു.

102 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കേരളം, 24.5 ഓവറില്‍ 91 റണ്‍സിനു പുറത്തായി. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരളത്തിന്റെ കുതിപ്പിന് വിദര്‍ഭ തടയിടുന്നത്. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറിലായിരുന്നു തോല്‍വിയെങ്കില്‍ ഇത്തവണ സെമിയിലായി എന്നു മാത്രം. തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് കേരള ടീമിന്റെ മടക്കം