രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഹെഡ്മാസ്റ്റര്‍ പീഡിപ്പിച്ചു

Posted on: January 25, 2019 1:40 pm | Last updated: January 25, 2019 at 1:40 pm

ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിടെ ഹെഡ്മാസ്റ്റര്‍ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. 42കാരനായ ഹെഡ്മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ചാണ് കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. എട്ട് വയസുകാരിയായ കുട്ടിയെ ഒഴിഞ്ഞ ക്ലാസിലെത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങളില്‍ രക്തം കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നാല് തുന്നലുകള്‍ ഇടേണ്ടി വന്നു. സംഭവത്തില്‍ ഹെഡ്മാസ്റ്ററെ സ്‌കൂള്‍ അധിക്യതര്‍ സസ്‌പെന്‍ഡ് ചെയ്തു.