അഭിമന്യു വധം: രണ്ട് പ്രതികള്‍ക്ക് ജാമ്യം ; മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Posted on: January 25, 2019 11:24 am | Last updated: January 25, 2019 at 2:02 pm

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം. നാലാം പ്രതി ബിലാല്‍ സജി, അഞ്ചാം പ്രതി ഫറൂഖ് അമാനി എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി റിയാസ് ഹുസൈന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

അതേ സമയം കേസിന്റെ വിചാരണ ഫിബ്രവരി നാലിന് തുടങ്ങും. 16 പേരുടെ വിചാരണയാണ് ആദ്യം തുടങ്ങുക. കേസില്‍ ഒന്നാം പ്രതിയുള്‍പ്പെടെ ഏഴ് പേരെ ഇനിയും പിടികൂടാനായിട്ടില്ല. ജാമ്യം ലഭിച്ച പ്രതകിളടക്കമുള്ളവര്‍ ഫിബ്രവരി നാലിന് ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്.