സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം; മര്‍ദിച്ച ശേഷം തലയിലൂടെ ചാണകവെള്ളമൊഴിച്ചു

Posted on: January 25, 2019 10:34 am | Last updated: January 25, 2019 at 12:18 pm

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം. വല്ലച്ചിറയിലെ വീട്ടിനടുത്ത കടയിലേക്ക് പോകുമ്പോഴാണ് ആക്രമണം. മര്‍ദിച്ച ശേഷം തലയിലൂടെ ചാണകവെള്ളമൊഴിച്ചെന്ന് പ്രിയനന്ദന്‍ പറഞ്ഞു. തന്നെ ആക്രമിച്ചത് കണ്ടാലറിയാവുന്ന ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും സംഭവം ആസൂത്രിതമായിരുന്നുവെന്നും പ്രിയനന്ദന്‍ പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും പ്രിയനന്ദന്റെ വീട്ടിലേക്ക് ആര്‍എസ്എസ് മാര്‍ച്ച് നടത്തിയിരുന്നു. അക്രമത്തിനിരയായ പ്രിയനന്ദന്‍ ആശുപത്രിയില്‍ ചികിത്സതേടി.