സാമ്പത്തിക സംവരണത്തിനെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Posted on: January 25, 2019 10:15 am | Last updated: January 25, 2019 at 11:25 am

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് യൂത്ത് ഫോര്‍ ഇക്വാലിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെയുള്ളവര്‍ക്ക് സംവരണ യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. അമ്പത് ശതമാനത്തിലേറെ സംവരണം നല്‍കരുതെന്ന സുപ്രീം കോടതി വിധി ലംഘിച്ച് പത്ത് ശതമാനംകൂടി ഉയര്‍ത്തി സംവരണം അറുപത് ശതമാനമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു മുന്നാക്ക വിഭാഗത്തന്റെ വോട്ട് ലക്ഷ്യമിട്ടാണ് കേന്ദ്രം സംവരണം കൊണ്ടുവന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ജോലിയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും പത്ത് ശതമാനം സവരണം ലഭ്യമാകും. നോട്ട് നിരോധത്തിന് ശേഷം മോദി സര്‍ക്കാറിന്റെ നിര്‍ണായക തീരുമാനമാണിത്.