മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം പുറത്തെടുത്തു

Posted on: January 24, 2019 6:16 pm | Last updated: January 24, 2019 at 9:26 pm

ഗുവാഹത്തി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയവരില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. 42 ദിവസത്തിനു ശേഷമാണ് കുടുങ്ങിയ 15 പേരില്‍ ഒരാളുടെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. 370 അടി ആഴത്തില്‍ നിന്നാണ് അഴുകിയ മൃതദേഹം നാവികസേന പുറത്തെത്തിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

കഴിഞ്ഞാഴ്ച കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കാന്‍ നാവികസേന കഠിന പരിശ്രമം നടത്തിവരികയായിരുന്നു. നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന ഉപകരണമായ അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സിലുള്ള അനധികൃത ഖനിയില്‍ ദുരന്തമുണ്ടായത്.