കനഗദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ പ്രവേശിച്ചത് പോലീസ് സുരക്ഷയോടെയെന്ന് സത്യവാങ്മൂലം

Posted on: January 24, 2019 8:13 pm | Last updated: January 24, 2019 at 8:13 pm

കൊച്ചി: കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ പ്രവേശിച്ചത് പോലീസിന്റെ അറിവോടു കൂടിയായിരുന്നുവെന്ന് എസ് പിയുടെ സത്യവാങ്മൂലം. ഇരുവര്‍ക്കും സുരക്ഷയൊരുക്കി മഫ്തി പോലീസുദ്യോഗസ്ഥര്‍ പോയിരുന്നുവെന്ന് പത്തനംതിട്ട എസ് പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വ്യക്തമാക്കിയിട്ടുള്ളത്. യുവതികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും ഹൈക്കോടതി നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പമ്പയില്‍ നിന്ന് നാലു പോലീസ് ഉദ്യോഗസ്ഥരാണ് യുവതികള്‍ക്കൊപ്പം പോയത്. ജീവനക്കാര്‍ക്കുള്ള കവാടത്തിലൂടെ കടത്തിവിട്ടതിനാല്‍ ഇവര്‍ക്ക് ദര്‍ശനം നടത്തുന്നതിന് പ്രതിബന്ധങ്ങളുണ്ടായില്ല. പ്രശ്‌നങ്ങളുണ്ടാക്കിയത് ചില സംഘടനകളാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ജീവനക്കാര്‍ക്കും വി ഐ പികള്‍ക്കും മാത്രം പ്രവേശിക്കാനുള്ള കവാടത്തിലൂടെ രണ്ട് യുവതികള്‍ എങ്ങനെ പ്രവേശിച്ചുവെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ചോദിച്ചിരുന്നു.