അസം പൗരത്വ ഭേദഗതി: അന്തിമ കരട് പ്രസിദ്ധീകരിക്കാനുള്ള തീയതിയില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി

Posted on: January 24, 2019 6:43 pm | Last updated: January 24, 2019 at 6:43 pm

ന്യൂഡല്‍ഹി: അസം പൗരത്വ ഭേദഗതി പട്ടികയുടെ അന്തിമ കരട് ജൂലൈ 31നു തന്നെ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് അസം സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

ഏഴ് ദിവസത്തിനകം പൗരത്വ രജിസ്റ്റര്‍ പരിശോധനയില്‍ ഹിയറിംഗിനുള്ള നടപടികള്‍ അസം ചീഫ് സെക്രട്ടറി, സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല എന്നിവര്‍ ചേര്‍ന്ന് തീരുമാനിക്കണം. ഇതോടൊപ്പം തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടരുകയും വേണം.

ഇതിനു മുമ്പ് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കുമ്പോഴും കരട് പ്രസിദ്ധീകരിക്കേണ്ട തീയതി നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പട്ടികയില്‍ ഉള്‍പ്പെടാത്ത ലക്ഷക്കണക്കിനു പേര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടത് നിര്‍ദേശിച്ചിരുന്നു.