അച്ചേ ദിന്‍ എവിടെ? കടങ്ങള്‍ എഴുതിത്തള്ളുന്നത് വ്യവസായികളുടെതു മാത്രം: രാഹുല്‍

Posted on: January 24, 2019 4:54 pm | Last updated: January 24, 2019 at 4:54 pm

അമേത്തി: അധികാരത്തിലേറുമ്പോള്‍ ബി ജെ പി വാഗ്ദാനം ചെയ്ത അച്ചേ ദിന്‍ എവിടെയെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം മണ്ഡലമായ അമേത്തിയില്‍ പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളില്‍ സംബന്ധിക്കാനെത്തിയതായിരുന്നു രാഹുല്‍.

വ്യവസായികളുടെ കടങ്ങള്‍ മാത്രമാണ് പ്രധാന മന്ത്രി മോദി എഴുതിത്തള്ളുന്നത്. ഇതിലൂടെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഓരു കള്ളനാണെന്നു തെളിയിച്ചിരിക്കുകയാണ്. ദൈവത്തിന്റെ പേരില്‍ സത്യം ചെയ്യുന്ന മോദി ജനങ്ങളോട് കള്ളം പറയുകയാണ്. അതേസമയം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

സി ബി ഐ ഡയറക്ടറെ പൊടുന്നനെ മാറ്റിയത് എന്തിനാണെന്ന ചോദ്യത്തിന് പ്രധാന മന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, വരുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് പറഞ്ഞു.