Connect with us

Kerala

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി ജലീല്‍ കോടിയേരിയെ ബ്ലാക്ക്‌മെയില്‍ ചെയ്തതു കോലിയക്കോടിന്റെ ബന്ധുനിയമനത്തിന്റെ പേരില്‍: പികെ ഫിറോസ്

Published

|

Last Updated

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെടി ജലീല്‍ മറ്റൊരു ബന്ധുനിയമനത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തദ്ദേശവകുപ്പിന് കീഴില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടെക്‌നിക്കല്‍ എന്ന പേരില്‍ ഡിഎസ് നീലകണ്ഠനെ നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി ജലീലിന്റെ ഭീഷണിയെന്നും പികെ ഫിറോസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ കെടി ജലീല്‍ അറിയാതെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എംകെ രാഘവനും അന്നത്തെ വകുപ്പ് സെക്രട്ടറിയും ഇപ്പോള്‍ കോഴിക്കോട് കലക്ടറുമായ സാംബറാവു ഐഎഎസും ചേര്‍ന്നാണ് നിയമനം നടത്തിയതെന്നും ഫിറോസ് പറഞ്ഞു.

സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരനും സിപിഐ നേതാവ് ദാമോദരന്‍ നായരുടെ മകനുമാണ് ഡിഎസ് നീലകണ്ഠന്‍.തന്റെ ബന്ധുനിയമനം വിവാദമായപ്പോള്‍ ഈ നിയമനം ചൂണ്ടിക്കാട്ടിയാണ് കെടി ജലീല്‍ ബ്ലാക്ക്‌മെയില്‍ ചെയ്തത്. അതിനാലാണ് സിപിഎം ജലീലിനെ സംരക്ഷിച്ചതെന്നും ഫിറോസ് ആരോപിച്ചു. ആദ്യം ഡയറക്ടര്‍ ജനറല്‍ എന്ന തസ്തികയിലാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നലകണ്ഠന് വിടുതല്‍ സര്‍്ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ അപേക്ഷിക്കാനായില്ല. തുടര്‍ന്ന് ഈ തസ്തികയില്‍ ആരെയും നിയമിച്ചില്ല. തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ടെക്‌നിക്കല്‍ എന്ന പേരില്‍ തസ്തികയുണ്ടാക്കി പത്രപരസ്യം നല്‍കി. ഇതില്‍ ഷോര്‍ട്ട്‌ലിസ്റ്റ് നടത്തിയപ്പോള്‍ സന്തോഷ് മേലെക്കളത്തില്‍ എന്നയാളായിരുന്നു ഒന്നാമന്‍. എന്നാല്‍ അഭിമുഖത്തില്‍ ഇയാള്‍ക്ക് മാര്‍ക്ക് കുറച്ച് നല്‍കി നീലകണഠനെ ഒന്നാമതാക്കി നിയമിക്കുകയായിരുന്നു.സാധാരണ കരാര്‍ നിയമനങ്ങള്‍ ഒരു വര്‍ഷത്തേക്കാണെങ്കില്‍ ഈ നിയമനം അഞ്ച് വര്‍ഷത്തേക്കായിരുന്നു. ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം . ധനവകുപ്പിന്റേയോ സര്‍ക്കാറിന്റേയോ അനുമതിയില്ലാതെയായിരുന്നു നിയമനമെന്നും ഫിറോസ് ആരോപിച്ചു.

---- facebook comment plugin here -----

Latest