Connect with us

National

ബാലറ്റ് യുഗത്തിലേക്ക് മടങ്ങില്ല; പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനിലെ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ഇനി ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടങ്ങില്ലെന്നും തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തുക അസാധ്യമാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും പരിഹരിക്കാന്‍ കമ്മീഷന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന് ആരോപിച്ച് സയ്ദ് ഷൂജ എന്ന ഹാക്കര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിറകെയാണ് കമ്മിഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് നടന്ന ചില തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയിരുന്നുവെന്ന് ഷൂജ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഷൂജക്കെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.

Latest