കേരളം 106 റണ്‍സിന് പുറത്ത്; ഉമേഷ് യാദവിന് 7 വിക്കറ്റ്

Posted on: January 24, 2019 11:27 am | Last updated: January 24, 2019 at 2:03 pm

കൃഷ്ണഗിരി: വിദര്‍ഭക്കെതിരായ രഞ്ജി ട്രോഫി സെമിഫൈനല്‍ മത്സരത്തില്‍ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത കേരളം 106 റണ്‍സിന് പുറത്തായി. കേരളത്തിനായി സച്ചിന്‍ ബേബി(22) ക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ബേബിയെ കൂടാതെ വിഷ്ണു വിനോദ് (37*), ബേസില്‍ തമ്പി(10) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം നേടാനായത്. വിദര്‍ഭ നിരയില്‍ 12 ഓവര്‍ പന്തെറിഞ്ഞ ഉമേഷ് യാദവ് 48 റണ്‍സ് വഴങ്ങി 7 വിക്കറ്റുകള്‍ നേടി.

ടോസ് നേടിയ വിദര്‍ഭ കേരളത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്‌കോര്‍: 28.4 ഓവറില്‍ കേരളം 106 റണ്‍സിന് ഓള്‍ഔട്ട്.