ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍

Posted on: January 24, 2019 11:13 am | Last updated: January 24, 2019 at 1:19 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ കോണ്‍ഗ്രസ് നേതൃത്വം. ഉമ്മന്‍ചാണ്ടി മികച്ച സ്ഥാനാര്‍ഥിയാണെന്നു ആവര്‍ത്തിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏത് സീറ്റില്‍ അദ്ദേഹം മത്സരിച്ചാലും മികച്ച ഭൂരിപക്ഷം നേടുമെന്നും പറഞ്ഞു.എംഎല്‍എമാര്‍ മത്സരിക്കരുതെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണയെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

അതേ സമയം ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ ഹൈക്കമാന്‍ഡും രംഗത്തെത്തി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അതാത് ഘടകങ്ങളുടെ നിര്‍ദേശം പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് പറഞ്ഞു. ബൂത്ത്തലം മുതലുള്ള കമ്മറ്റികളുടെ അഭിപ്രായം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.