Connect with us

National

രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശവും ജോലിയും റദ്ദാക്കണം: ബാബ രാംദേവ്

Published

|

Last Updated

അലിഗഢ്: രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശവും സര്‍ക്കാര്‍ ജോലിയും റദ്ദാക്കണമെന്ന് ബാബ രാംദേവ്.ജനസംഖ്യാ നിയന്ത്രണത്തിന് ഇത് മാത്രമാണ് മാര്‍ഗമെന്നും ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പെരുകുന്ന ജനസംഖ്യ പിടിച്ചുനിര്‍ത്താന്‍ രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ എടുത്തു കളയണം. ഇവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ അനുവദിക്കരുത്.ഹിന്ദുക്കളായാലും മുസ്്‌ലിങ്ങളായാലും നടപടി വേണം. അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍ണമെന്നും രാംദേവ് പറഞ്ഞു.