അമേരിക്കയിലെ ബേങ്കില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Posted on: January 24, 2019 9:50 am | Last updated: January 24, 2019 at 1:19 pm

ഫ്‌ളോറിഡ: അമേരിക്കയിലെ മധ്യ ഫ്‌ളോറിഡയില്‍ സണ്‍ട്രസ്റ്റ് ബേങ്കിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. ആക്രമിയെന്നു സംശയിക്കുന്ന 21കാരന്‍ സീഫന്‍ ക്‌സേവര്‍ തന്നെയാണു വിവരം പോലീസിനെ വിളിച്ചറിയിച്ചത്. ഇയാള്‍ പിന്നീട് പോലീസില്‍ കീഴടങ്ങി.

കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. എത്ര പേര്‍ക്കു പരുക്കുപറ്റിയെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.