ഹരിയാനയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; എട്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു

Posted on: January 24, 2019 9:32 am | Last updated: January 24, 2019 at 10:26 am

ഛണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ കുടുങ്ങി. ഉല്ലാവാസില്‍ ഇന്ന് പുലര്‍ച്ചെയാണ് ബഹുനില കെട്ടിടം തകര്‍ന്നത്.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബുള്‍ഡോറസര്‍ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്.