Connect with us

Gulf

പ്രവാചക നിന്ദ : മലയാളിയുടെ തടവു ശിക്ഷ മേല്‍ കോടതി ഇരട്ടിയാക്കി

Published

|

Last Updated

ദമ്മാം: മുഹമ്മദ് നബി (സ) യെക്കുറിച്ചും സൗദി അറേബ്യയെക്കുറിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശം പരമാര്‍ശം നടത്തിയ ആലപ്പുഴ സ്വദേശി വിഷ്ണു ദേവ് (29) ന്റെ ശിക്ഷ ഇരട്ടിയാക്കി കൊണ്ട് ദമ്മാം കോടതി വിധി ഉത്തരവ് പുറപ്പെടുവിച്ചു.ഒരു വിദേശ വനിതയുമായി ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തു കൊണ്ടാണ്ജുബൈലില്‍ ജോലി എന്‍ജിനീയറായി ജോലി ചെയ്തു വരുകയായിരുന്ന വിഷ്ണു ദേവ് നബി (സ) മയെ കുറിച്ചു വളരെ മോശമായ പരമാര്‍ശം നടത്തിയത്.

അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാലുമായിരുന്നു ഇയാള്‍ക്കെതിരെ ദമ്മാം ക്രിമനല്‍ കോടതി ശിക്ഷ വിധിച്ചത്. ലോക മുസ്‌ലിംകളെ അപമാനിച്ച പ്രതിക്കു നല്‍കിയ ശിക്ഷ മതിയായില്ലന്ന് വ്യക്തമാക്കി പ്രോസിക്യൂഷന്‍ മേല്‍ കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദം ശരി വെച്ച മേല്‍ കോടതി ജയില്‍ ശിക്ഷ പത്ത് വര്‍ഷമാക്കി ഉയര്‍ത്തി കൊണ്ട് കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചു.പ്രതി അമുസ്‌ലിമായത് പരിഗണച്ച് മാത്രമാണ് ഈ ശിക്ഷയില്‍ ഒതുക്കുന്നതെന്ന്ും പ്രതി മുസ്‌ലിമായിരുന്നു വെങ്കില്‍ വധ ശിക്ഷ വിധിക്കുമായിരുന്നു വെന്ന് മൂന്നംഗഡിവിഷന്‍ ബെഞ്ച് തലവന്‍ ശൈഖ് അഹ്മദുല്‍ ഖുറൈനി വിധി ന്യായത്തില്‍ വ്യക്തമാക്കി.

Latest