പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല

Posted on: January 23, 2019 10:14 pm | Last updated: January 24, 2019 at 10:26 am

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സാഹചര്യത്തില്‍ കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധികചുമതല .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണിത്. ഇതു സംബന്ധിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവ് പുറുപ്പെടുവിച്ചു. ഇതോടെ ഫെബ്രുവരി ഒന്നിനു പിയൂഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനുള്ള സാധ്യതയേറി.ഈ മാസം 13നാണ് അരുണ്‍ ജയ്റ്റ്‌ലി മെഡിക്കല്‍ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് പോയത്.