ബാരമുല്ലയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

Posted on: January 23, 2019 8:57 pm | Last updated: January 24, 2019 at 10:26 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുല്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റ് മുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികളെത്തിയെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചിലിനെത്തിയ സുരക്ഷാ സേനക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു.

സേന നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് സൈനിക അധിക്യതര്‍ പറഞ്ഞു. ഇവരില്‍നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.