റിപ്പബ്ലിക് ദിനം : വിമാന ടിക്കറ്റുകള്‍ക്ക് അമ്പത് ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

Posted on: January 23, 2019 8:15 pm | Last updated: January 23, 2019 at 8:15 pm

റിയാദ് : ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രത്യേക നിരക്കിളവ്.
ഇന്ത്യ, ബാങ്കോക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 24 മുതല്‍ മുപ്പത് വരെ വില്‍ക്കുന്ന ടിക്കറ്റുകളില്‍ പ്രീമിയര്‍ , എക്കണോമി ക്ലാസ്സുകളില്‍ യാത്ര നടത്തുന്നവര്‍ക്കാണ് ഈ പുതിയ ആനുകൂല്യം ലഭിക്കുക. ഏഴ് ദിവസത്തേക്ക് അമ്പത് ശതമാനം വരെയാണ് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത് .www.jetairways.com എന്ന വെബ്‌സൈറ്റിലൂടെയോ ജെറ്റ് എയര്‍വേസിന്റെ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെയോ ട്രാവല്‍ ഏജന്‍സി വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും.