ഗീത ഗോപിനാഥിനും വിനോദന്‍ തഴിക്കുനിയിലിനും പ്രവാസി ഭാരതീയ പുരസ്‌കാരം

Posted on: January 23, 2019 7:54 pm | Last updated: January 23, 2019 at 8:52 pm

ന്യൂഡല്‍ഹി: മലയാളികളായ ഗീത ഗോപിനാഥും വിനോദന്‍ തഴിക്കുനിയിലും പ്രവാസി ഭാരതീയ പുരസ്‌കാരത്തിനര്‍ഹരായി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ഗീത ഗോപിനാഥ് ഇപ്പോള്‍ രാജ്യാന്തര നാണയനിധിയില്‍ മുഖ്യ സാമ്പത്തിക വിദഗ്ധയാണ്. ഒമാനില്‍നിന്നുള്ള വ്യവസായിയാണ് വിനോദന്‍ തഴിക്കുനിയില്‍.

15ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ചൊവ്വാഴ്ച വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ‘പുതിയ ഇന്ത്യയുടെ നിര്‍മാണത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പങ്ക്’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത് ആണ് മുഖ്യാതിഥി. നോര്‍വേ പാര്‍ലമെന്റംഗം ഹിമാന്‍ഷു ഗുലതി പ്രത്യേക ക്ഷണിതാവാണ്.