Connect with us

Kerala

കെഎസ്ആര്‍ടിസിയുടെ പിടിപ്പുകേട് എന്തിന് ജീവനക്കാര്‍ സഹിക്കണം; രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിയെ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശവുമായി സുപ്രീം കോടതി. മാനേജ്‌മെന്റിന്റെ പിടിപ്പുകേട് എന്തിന് ജീവനക്കാര്‍ സഹിക്കണമെന്ന് ചോദിച്ച കോടതി കെഎസ്ആര്‍ടിസി എന്തുകൊണ്ട് ഇത്ര നഷ്ടത്തിലായുവെന്നും ചോദിച്ചു. പെന്‍ഷന്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് രൂക്ഷഭാഷയില്‍ മാനേജ്‌മെന്റിനെ വിമര്‍ശിച്ചത്.

കോര്‍പ്പറേഷന് നിലവില്‍ 4200 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും പ്രതിമാസ നഷ്ടം 1.10 കോടി രൂപയാണെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചപ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്. താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയപ്പോള്‍ പിന്നീട് പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ താല്‍ക്കാലികമായി ജോലി ചെയ്ത കാലത്തേയും പെന്‍ഷന്‍ നല്‍കുന്നത് കെഎസ്ആര്‍ടിസിക്ക് 420 കോടിയുടെ അധിക ബാധ്യതയുണ്ടായെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് കോര്‍പ്പറേഷന് നേരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശമുന്നയിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാറിന് കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

Latest