Connect with us

Education

എസ്എസ്എല്‍സി ഐടി പരീക്ഷ ഫെബ്രുവരി 28 മുതല്‍

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍എസി പരീക്ഷയോടനുബന്ധിച്ചുള്ള ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി പരീക്ഷകള്‍ അടുത്ത മാസം ഇരുപത്തിയെട്ട് മുതല്‍ ആരംഭിക്കും. തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഈ വര്‍ഷവും നടക്കുന്നത്. പരീക്ഷയുടെ സമയദൈര്‍ഘ്യം സമാശ്വാസ സമയം ഉള്‍പ്പെടെ ഒരു മണിക്കൂറായിരിക്കും. ആകെ 50 മാര്‍ക്കിനാണ് പരീക്ഷ. ആദ്യം തിയറി പരീക്ഷയാണ് നടക്കുക. തിയറി, പ്രാക്ടിക്കല്‍ എന്നിവയ്ക്ക് യഥാക്രമം 10, 28 മാര്‍ക്കുകളായിരിക്കും. പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്കിന് 2 മാര്‍ക്കാണ്. തിയറി പരീക്ഷയുടെ മൂല്യനിര്‍ണയം കമ്പൂട്ടര്‍ തന്നെയാണ് നടത്തുക. പുനര്‍ മൂല്യനിര്‍ണയം ഉണ്ടാകില്ല.

ഈ വര്‍ഷം പത്താം ക്ലാസ് പുസ്തകത്തിലെ എല്ലാ അധ്യായങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളും തിയറി ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിയറി വിഭാഗത്തില്‍ അരമാര്‍ക്കിന് 10 ചോദ്യങ്ങളും 1 മാര്‍ക്കിന്റെ 5 ചോദ്യങ്ങളുമടക്കം ആകെ 15 ചോദ്യങ്ങളാണ് ഉണ്ടാകുക. പ്രാക്ടിക്കല്‍ വിഭാഗത്തിലെ എട്ടു ചോദ്യങ്ങളില്‍ 4 ചോദ്യങ്ങള്‍ക്ക് ഉത്തരം കാണണം. ഓരോന്നിനും 7 ആണ് പരമാവധി മാര്‍ക്ക്. മാര്‍ച്ച് 8 വരെയാണ് ഐടി പരീക്ഷകള്‍ നടക്കുക.

Latest