കോട്ടയം സീറ്റ് വിട്ടുകൊടുക്കില്ല; സ്ഥാനാര്‍ഥി നിര്‍ണയം കേരള യാത്രക്ക് ശേഷം: ജോസ് കെ മാണി

Posted on: January 23, 2019 6:41 pm | Last updated: January 23, 2019 at 10:08 pm

ന്യൂഡല്‍ഹി: കോട്ടയം ലോക്‌സഭാ മണ്ഡലം ഘടക കക്ഷിയുടെ സീറ്റാണെന്നും കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്നും കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. സീറ്റ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. ഭാര്യ നിഷാ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച അദ്ദേഹം സ്ഥാനാര്‍ഥിയെ കേരള യാത്രക്ക് ശേഷം തീരുമാനിക്കുമെന്നും പറഞ്ഞു. കോട്ടയം സീറ്റ് ഘടകകക്ഷിയുടേതാണെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍നിന്നും വിജയിച്ചിരുന്നു. ഇക്കഴിഞ്ഞ ജുലൈയില്‍ രാജ്യസഭാംഗമായതിനെത്തുടര്‍ന്ന് ലോക്‌സഭാംഗത്വം രാജിവെക്കുകയായിരുന്നു.