ഏറ്റെടുക്കുന്നത് ഭാരിച്ച ഉത്തരവാദിത്തം; സംഘടനാ സംവിധാനം ശക്തിപ്പെടുത്തും: കെ സി വേണുഗോപാല്‍

Posted on: January 23, 2019 3:12 pm | Last updated: January 23, 2019 at 5:37 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍
ഗാന്ധി തന്നിലേല്‍പ്പിച്ചത് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് സംഘടനാ കാര്യ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ സി വേണുഗോപാല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് പാര്‍ട്ടിയുടെ കീഴ്ഘടകം മുതല്‍ അഭിപ്രായം തേടിയായിരിക്കുമെന്നും ബൂത്ത് തലത്തില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കണമോയെന്നത് പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കേണ്ട കാര്യമാണ്. പാര്‍ട്ടി ഏതു തീരുമാനമെടുത്താലും അനുസരിക്കും. തന്നെ ഈ നിലയിലെത്തിച്ചത് ആലപ്പുഴക്കാരും പാര്‍ട്ടി പ്രവര്‍ത്തകരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.