മമ്പഉല്‍ഹുദാ ഏജ്യൂഹബ് സമര്‍പ്പണം കാന്തപുരം ഉദ്ഘാടനം ചെയ്യും

Posted on: January 23, 2019 5:18 pm | Last updated: January 23, 2019 at 5:18 pm

കേച്ചേരി: മമ്പഉല്‍ ഹുദാ സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനവും എജ്യൂഹബ്ബ് സമര്‍പ്പണവും വ്യാഴാഴ്ച വൈകിട്ട് ആറിന് കേച്ചരി മുമ്പഉല്‍ഹുദാ ക്യാമ്പസില്‍ നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മര്‍കസിന്റെ മധ്യകേരളത്തിലെ ആസ്ഥാനമായി മാറുകയാണ് കേച്ചേരിയിലെ മമ്പഉല്‍ഹുദ. സമ്മേളനത്തില്‍ പണ്ഡിതന്മാര്‍, സംഘടനാ നേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.