നരോദപാട്യ കലാപം: നാലു പ്രതികള്‍ക്കു ജാമ്യം

    Posted on: January 23, 2019 3:30 pm | Last updated: January 23, 2019 at 3:30 pm

    ന്യൂഡല്‍ഹി: 2002ല്‍ അഹമ്മദാബാദിലെ
    നരോദപാട്യയില്‍ നടന്ന കലാപത്തിലെ നാലു പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യമനുവദിച്ചു. ഉമേഷ്ഭായ് സുര്‍ഭായ് ഭര്‍വാദ്, പത്മേന്ദ്ര സിംഹ് ജസ്വന്ത് സിംഹ് രജ്പുത്, ഹര്‍ഷാദ് എന്ന മുഗ്ദജില ഗോവിന്ദ് ഛര്‍പാര്‍മര്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് എ എം ഖന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് ജാമ്യം നല്‍കിയത്.

    വീടുകള്‍ നശിപ്പിക്കാന്‍ പദ്ധതിയിട്ട് തീയും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചു, അനധികൃത യോഗം ചേര്‍ന്നു എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതി പ്രകാശ് ഭായ് സുരേഷ് ഭായ് റാത്തോഡിന് മകളുടെ വിവാഹത്തില്‍ സംബന്ധിക്കുന്നതിനായി ജനുവരി 28 മുതല്‍ ഫെബ്രുവരി 15 വരെ ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്.

    2002 ഫെബ്രുവരി 28നാണ് നരോദ പാട്യയില്‍ വന്‍ കലാപം അഴിച്ചുവിട്ടത്. ഇതില്‍ 97 മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.