പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്; എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

Posted on: January 23, 2019 1:26 pm | Last updated: January 24, 2019 at 11:40 am

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചു. കിഴക്കന്‍ യു.പിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യം ചുമതലയേറ്റെടുക്കും.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് സംഘടനാ ചുമതലയും നല്‍കി. കണാടകയുടെ ചുമതലയിലും വേണുഗോപാല്‍ തുടരും. ഗുലാം നബി ആസാദിന് ഹരിയാനയുടെ ചുമതലയും, ജ്യോതിരാതിത്യ സിന്ധ്യയെ പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കോണ്‍ഗ്രസില്‍ പല നേതാക്കളും വലിയൊരു വിഭാഗം പ്രവര്‍ത്തകരും ആവശ്യമുന്നയിച്ചിരുന്നു. ലോക്‌സഭയില്‍ ബിജെപിയെ എതിരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് പ്രിയങ്കയുടെ സാന്നിധ്യം വലിയ ആത്മവിശ്വാസവും കരുത്തും ആവേശവും പകരുമെന്ന്് നേതൃത്വം കണക്കുകൂട്ടുന്നു.