സിറ്റിംഗ് എം എല്‍ എമാരെയും മന്ത്രിമാരെയും മത്സരിപ്പിക്കില്ലെന്ന് എ എ പി

Posted on: January 23, 2019 12:05 pm | Last updated: January 23, 2019 at 1:37 pm

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം എല്‍ എമാരെയും മന്ത്രിമാരെയും മത്സരിപ്പിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഡല്‍ഹി ഘടകം തലവനുമായ ഗോപാല്‍ റായ്‌യാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പാര്‍ട്ടി നയം വ്യക്തമാക്കിയത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പു വിജ്ഞാപനം വരും മുമ്പു തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു സംസ്ഥാനങ്ങളിലും സ്വതന്ത്രമായ മത്സരിക്കാനാണ് എ എ പി തീരുമാനം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനുള്ള സാധ്യതകള്‍ പാര്‍ട്ടി തള്ളക്കളഞ്ഞിരുന്നു. ഡല്‍ഹിയിലെ ഏഴു ലോക്‌സഭാ സീറ്റുകളില്‍ ആറെണ്ണത്തിലും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു കണ്‍വീനര്‍മാരെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പശ്ചിമ ഡല്‍ഹി സീറ്റില്‍ മാത്രമാണ് ഇനി ചുമതല തീരുമാനിക്കാനുള്ളത്.