ആസ്‌ത്രേലിയന്‍ ഓപണില്‍ അട്ടിമറി; സെറീന പുറത്ത്

Posted on: January 23, 2019 11:52 am | Last updated: January 23, 2019 at 11:52 am

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസ് പുറത്ത്. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയാണ് സെറീനയെ അട്ടിമറിച്ചത്. സ്‌കോര്‍: 4-6, 6-4, 5-7. പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലപ്പിനെ തോല്‍പ്പിച്ചാണ് സെറീന ക്വാര്‍ട്ടറില്‍ കടന്നത്.

ആറ് തവണ ആസ്‌ത്രേലിയന്‍ ഓപണ്‍ നേടിയിട്ടുള്ള സെറീനയുടെ 24ാം ഗ്ലാന്‍ഡ്സ്ലാം എന്ന സ്വപ്‌നമാണ് മെല്‍ബണില്‍ തകര്‍ന്നുവീണത്. സെമിയില്‍ യുഎസ് ഓപണ്‍ ജേതാവായ ജപ്പാന്‍ താരം നവോമി ഒസാക്കയാണ് പ്ലിസ്‌കോവയുടെ എതിരാളി.