പേരാമ്പ്രയില്‍ സിപിഎം നേതാവിന്റെ വീടിന് ബോംബേറ്; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

Posted on: January 23, 2019 9:40 am | Last updated: January 23, 2019 at 12:41 pm

കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ കെ പി ജയേഷിന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ബോംബേറുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.