ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി

Posted on: January 23, 2019 9:22 am | Last updated: January 23, 2019 at 12:06 pm

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ പുതിയ സ്ഥാനാര്‍ഥി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് മത്സരിക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.

വടകരയില്‍ നിന്ന് തുടര്‍ച്ചയായ രണ്ട് തവണ മത്സരിച്ച് ജയിച്ച മുല്ലപ്പള്ളി അടുത്തിടെയാണ് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റത്.