വോട്ടിംഗ് യന്ത്രത്തില്‍ തിരിമറിയെന്ന ഹാക്കറുടെ വെളിപ്പെടുത്തല്‍: തിരഞ്ഞെടുപ്പു കമ്മീഷന്‍ പരാതി നല്‍കി

Posted on: January 22, 2019 6:14 pm | Last updated: January 23, 2019 at 9:24 am

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു പി. ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്ന യു എസ് ഹാക്കറുടെ ആരോപണത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. ഈ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷന്‍ പോലീസിനെ സമീപിച്ചത്.

ഇന്ത്യയില്‍ 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടും അട്ടിമറിയും നടത്തിയതായി ഇന്ത്യന്‍ വംശജനായ സയ്യിദ് ഷൂജയാണ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഹാക്കത്തോണ്‍ എന്ന പരിപാടിക്കിടെയായിരുന്നു ഇത്.